തിരുനബി صلى الله عليه وسلم യുടെ കാലത്തുണ്ടായിരുന്ന യഹൂദികളെക്കുറിച്ചും അവരുടെ പൊള്ളയായ വാദഗതികളെക്കുറിച്ചുമായിരുന്നല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞിരുന്നത്. അവരുടെ മറ്റൊരു മോശം വാദഗതിയെക്കുറിച്ചാണിനി പറയുന്നത്.
ഞങ്ങള്‍ക്ക് ഈ നബിയിലോ ഖുര്‍ആനിലോ വിശ്വസിക്കേണ്ട ഒരു കാര്യവുമില്ല, കാരണം, ഞങ്ങള്‍ വലിയ ആളുകളുമായി ബന്ധമുള്ളവരാണ്. ഇബ്രാഹീം നബി, ഇസ്ഹാഖ് നബി, യഅ്ഖൂബ് നബി(عليهم السلام) എന്നിവരുമായി ബന്ധമുള്ളവരാണ്.. അതുകൊണ്ടുതന്നെ, ഞങ്ങള്‍ അല്ലാഹുവിന്റെ മക്കളും ഇഷ്ടഭാജനങ്ങളുമാണ്. പരലോകസുഖം ഞങ്ങള്‍ക്ക് മാത്രമാണ്. സ്വർഗം ഞങ്ങളുടെ കുത്തകാവകാശമാണ്, മറ്റാരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. അതിനു വേണ്ടി ഇസ്ലാം മതം സ്വീകരിക്കേണ്ട ആവശ്യമൊന്നും ഞങ്ങള്‍ക്കില്ല.
Source link