തിരുനബി صلى الله عليه وسلمസത്യപ്രവാചകനാണെന്ന് കൃത്യമായി അറിഞ്ഞിട്ടും മനപ്പൂര്‍വം നിഷേധിക്കുകയും പരിഹസിക്കുകയുമാണ് യഹൂദികള്‍ ചെയ്തിരുന്നതെന്നും അല്ലാതെ, മതനിയമങ്ങള്‍ മനസ്സിലാകാത്തതുകൊണ്ടൊന്നുമല്ല എന്നൊക്കെയാണല്ലോ കഴിഞ്ഞ പേജില്‍ അവസാനമായി പറഞ്ഞുവെച്ചത്. അക്കാരണം കൊണ്ടുതന്നെ അവര്‍ അല്ലാഹുവിന്റെ ശാപകോപങ്ങള്‍ക്ക് വിധേയരായ കാര്യവും പറഞ്ഞു.
ആ വിഷയത്തെക്കുറിച്ച് ഒന്നുകൂടി വ്യക്തമാക്കുകയാണിനി. അന്ത്യപ്രവാചകരായ തിരുനബി صلى الله عليه وسلمയുടെ ആഗമനത്തെക്കുറിച്ചും അവിടത്തെ വിശേഷണങ്ങളെക്കുറിച്ചും അന്ന് മദീനയിലുണ്ടായിരുന്ന യഹൂദികള്‍ക്ക് ശരിക്ക് അറിമായിരുന്നു. തൗറാത്ത് മുഖേനയും, മുമ്പുണ്ടായിരുന്ന പ്രവാചകന്മാര് വഴിയും അവരതറിഞ്ഞിട്ടുണ്ട്. എന്നുമാത്രമല്ല, ആ പ്രവാചകന്റെ വരവ് അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു അവര്‍. ഇവരുമായുള്ള സമ്പര്‍ക്കത്തിലൂടെ അറബികള്‍ക്കും ഈ വിഷയം കുറച്ചൊക്കെ അറിയാമായിരുന്നു.
Source link